എംഇഎസ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്‌: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭഗമായി എംഇഎസ് പാലക്കാട്‌ താലൂക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനമുള്ള പാലക്കാട്‌ നഗരസഭയിലെ വിവിധ സെന്ററുകളിൽ നൽകുന്നതിനായി മാസ്കും കോവിഡ് പ്രതിരോധ സാമഗ്രികളും നൽകി.

എംഇഎസ് ജില്ലാ പ്രസിഡന്റ്‌ എ. ജബ്ബാറലി നഗരസഭ ചെയർപേഴ്സൺ പ്രിയ അജയന് കോവിഡ് സാമഗ്രികൾ കൈമാറി.

എംഇഎസ് താലൂക്ക് പ്രസിഡന്റ്‌ എ സയ്യദ് ഷഹാബുദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ സയ്യദ് താജുദ്ധീൻ, താലൂക് സെക്രട്ടറി എസ്. എം. തൗഫീഖ് റഹ്മാൻ, യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായ സയ്യദ് മീരാൻ ബാബു എന്നിവർ സന്നിഹിതരായിരുന്നു.

എംഇഎസിന്റ ഇത്തരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ മാത്യകാ പരമാണ്ണെന്നും കേരളത്തിലെ വിദ്യാഭ്യാസ, ആതുര സേവന രംഗങ്ങള്ളിലുള്ള എം ഇ എസ് സാന്നിധ്യം വിലപ്പെട്ടതാണെന്നും ചെയർപേഴ്സൺ പ്രിയ അജയൻ പറഞ്ഞു.

പ്രവർത്തനങ്ങൾക്ക് എംഇഎസ് നേതാക്കളും പ്രവർത്തകരുമായ എസ്എംഎസ് മുജീബ് റഹ്മാൻ, എ ഫൈസൽ, കെ എ സുൽഫിക്കർ, സി ആർ ഗഫൂർ, എന്നിവർ ഏകോപനം നടത്തി.

palakkad news
Advertisment