/sathyam/media/post_attachments/6PHmxaCHpYaLY7eKN8lB.jpg)
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സോപ്പ് ഉത്പന്ന നിർമാണ വിപണന സംഘടനയായ കെഇഎസ്എംഎ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ കൈമാറി.
കേരള സോപ്പ് മാനുഫാക്ചേഴ്സ് അസ്സോസിയേഷൻ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കോവിഡ് 19 പോരാളികൾക്ക് പ്രതിരോധ ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പാലക്കാട് ജില്ലാ പോലീസ് അസോസിയേഴ്സിന് സാനിട്ടൈസെർ, ഹാൻഡ് വാഷ്, മാസ്ക്, സോപ്പ് മുതലായ ഉത്പന്നങ്ങൾ കെസ്മ കൈമാറിയത്.
പോലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി രാംദാസ്,സി.ഐ. ഷിജു,കേരള സോപ്പ് മാനുഫാക് ചേഴ്സ് അസ്സോസിയേഷൻ സ്റ്റേറ്റ് ട്രഷറർ സൈജു എബ്രഹാം എന്നിവർ സംസാരിച്ചു. കെസ്മ വൈസ് പ്രസിഡൻ്റ് ആറുമഖൻ പട്ടിച്ചിറ ആയുർ മന്ത്ര, നൗഷാദ് മദർ വൈറ്റ്, മുസ്തഫ, തുടങ്ങിയവർ പങ്കെടുത്തു.