/sathyam/media/post_attachments/smTMODDrLNE9PexuCIW1.jpg)
കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും സാമൂഹിക അകലം പാലിക്കാതെ ബസ്സ് കാത്തിരിക്കുന്ന യാത്രക്കാർ
പാലക്കാട്: കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ നിരത്തിൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറഞ്ഞു. ബസ്സുകളിലും കടകളിലും തിരക്ക് ഇല്ല. മാസ്ക്ക്, സാമൂഹ്യ അകലം എന്നിവ കർശനമാക്കിയതായും പരിശോധിക്കാൻ പോലീസിൻ്റെ പ്രത്യേ ടീം രംഗത്തുള്ളതായും അറിയിപ്പുണ്ട്. എന്നാൽ സ്റ്റേഡിയം സ്റ്റാൻ്റിൽ പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ തന്നെയുള്ള കസേരകളിൽ സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതേയും യാത്രക്കാർ വിശ്രമിക്കുന്നുണ്ട്.
പല തവണ പറഞ്ഞട്ടും ജനങ്ങൾ അനുസരിക്കുന്നില്ലെന്നും ജനങ്ങൾ സ്വയം മനസ്സിലാക്കണമെന്നും അതിനായി ദിനംപ്രതി പത്രമാധ്യമങ്ങളിലൂടെ വിവരം അറിയിക്കുന്ന ണ്ടല്ലോ എന്നാണ് എയ്ഡ് പോസ്റ്റിലെ പോലീസ് പറഞ്ഞത്. ഇതു വരെ കേസൊന്നും എടുത്തിട്ടില്ലെന്നും ഇത് എയ്ഡ്‌പോസ്റ്റാണെന്നും പോലീസ് പറഞ്ഞു.