ഡാലസ് കൗണ്ടിയില്‍ ഏകദിന രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന: ടെക്‌സസില്‍ മരണ സംഖ്യ 30,000 കവിഞ്ഞു !

New Update

publive-image

ഡാലസ്: ഡാലസ് കൗണ്ടിയില്‍ ഏകദിന രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. ജനുവരി 12 ചൊവ്വാഴ്ച 3549 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. പതിനാലു മരണവും രേഖപ്പെടുത്തി. അതേസമയം ടെക്‌സസ് സംസ്ഥാനത്തെ കോവിഡ് 19 മരണസംഖ്യ 30,000 കവിഞ്ഞു.

Advertisment

publive-image

ഡാലസ് കൗണ്ടിയിലും സംസ്ഥാനത്തും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി. 14000 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. (ഡാലസ് കൗണ്ടി 4158, ടെക്‌സസ് 14218).

നോര്‍ത്ത് ടെക്‌സസ് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനാവശ്യമായ കര്‍ശന നിയന്ത്രണം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു.

publive-image

ഡാലസ് കൗണ്ടിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197359 ആയി ഉയര്‍ന്നു, 1791 പേര്‍ മരിച്ചു. ടെക്‌സസില്‍ ഇതുവരെ 1,995,292, പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയം 30219 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

us news
Advertisment