‘ കോവിഡ്കാല സംഘടനാ പ്രവര്‍ത്തനം, പ്രതിസന്ധികളും പ്രതിവിധികളും’ കെ.ഐ.സി പഠന ക്ലാസ് സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, July 4, 2020

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് കൗൺസിൽ കോവിഡ്കാലം കരുതലോടെ അവയര്‍നെസ് കാമ്പയിന്റെ ഭാഗമായി *കോവിഡ്കാല സംഘടനാ പ്രവര്‍ത്തനം, പ്രതിസന്ധികളും പ്രതിവിധികളും* എന്ന വിഷയത്തില്‍ പഠന ക്ലാസ് സംഘടിപ്പിച്ചു.

UAE നാഷണല്‍ SKSSF വൈസ് പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍ കാശിഫി പഠന ക്ലാസിന് നേതൃത്വം നല്‍കി.കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു. വിവിധ മേഖല യൂണിറ്റ് ഭാരവാഹികളും, കേന്ദ്ര കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

‘തളരരുത് അല്ലാഹു കൂടെയുണ്ട്’ എന്ന പ്രമേയവുമായി നടത്തുന്ന പ്രസ്തുത കാമ്പയിനില്‍ പ്രാര്‍ത്ഥനാ സമ്മേളനം,റിലീഫ് സേവനങ്ങള്‍, സ്പിരിച്ച്വല്‍ മോട്ടിവേഷന്‍ ക്ലാസ്,പേര്‍സണല്‍ അഡ്വാന്‍സ്മെന്റ് ട്രെയിനിംഗ് , സന്നദ്ധ സേവന പരിശീലനം, സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ്, കോവിഡ് കാല പ്രവര്‍ത്തന പരിശീലന ക്ലാസ് തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് നടന്നു വരുന്നത്.

×