/sathyam/media/post_attachments/5HNuRU5wTMK1PP5drF6j.jpg)
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് ഏഴ് വരെ 233556 പേരില്‍. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തി. ഇതിൽ ഏപ്രില്‍ 01 - മെയ് 08 വരെയുള്ള പരിശോധനയിൽ 46306 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് എട്ടിന് 3216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 20434 (ഏപ്രില്‍ 01 - മെയ് 08) പേര്‍ രോഗമുക്തി നേടി. ജില്ലയിലെ (മെയ് 08) ടെസ്റ്റ് പോസിറ്റിവിറ്റി 30.55 ശതമാനമാണ്.
ഇന്ന് (മെയ് 08) സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍:
1. ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍
2. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
5. ചളവറ യു പി സ്കൂൾ
6. കുലുക്കല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രം (തത്തനംപുള്ളി)
നാളെ (മെയ് 09) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
നാളെ (മെയ് 09) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
1. ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍
2. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
5. പാലക്കാട് നഗരസഭ
6. പാലക്കാട് കോട്ടമൈതാനം