/sathyam/media/post_attachments/NHA5wimR6Qc7WVKlMwuQ.jpg)
പാലക്കാട്: കോവിഡ് ഭീതിയിൽ കഴിയുന്ന തൊഴിലാളികൾക്ക് ആശ്വാസമായി പാലക്കാടും എറണാകുളത്തും എലോറ ബിൽഡിംഗ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും കമ്പനി സൗജന്യ കോവിഡ് പരിശോധന നടത്തി.
തൊഴിലാളികൾക്ക് എലോറ നൽകുന്ന കരുതലിന്റെ തെളിവായി പരിശോധന നടപടികൾ. പൂർണമായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാതെയും ഉപജീവന മാർഗത്തിന് സഹായകരമാകുന്ന രീതിയിലും തുടർന്നും പ്രവർത്തിക്കുമെന്നും നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു.