ബ്രിട്ടനിൽ നവംബർ അടുത്ത 10 ദിവസത്തിനുള്ളിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുന്നു !

New Update

publive-image

യുകെ: ലോകത്തിതാദ്യമായി ബ്രിട്ടനിൽ നവംബർ ആദ്യവാരം മുതൽ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിൻ ആളുകൾക്ക് നല്കിത്തുടങ്ങുകയാണ്. വാക്‌സിൻ മനുഷ്യരിൽ നടത്തിയ രണ്ടു പരീക്ഷണങ്ങളും വിജയമായിരുന്നു.

Advertisment

സൺ ന്യൂസ് പേപ്പർ പുറത്തുവിട്ട വിവരമനുസരിച്ച് ബ്രിട്ടീഷ് സർക്കാർ അവിടുത്തെ NHS ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും വാക്‌സിനേഷനുവേണ്ട അടിയന്തര ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു എന്നാണ്. അവർ ഒരുക്കങ്ങൾ യുദ്ധസമാനമായ രീതിയിൽ നടത്തിവരുകയാണ്.

രാജ്യമൊട്ടാകെ 5 സ്ഥലങ്ങളിലായി ദിവസം പതിനായിരം ആളുകൾക്ക് വീതം കൃസ്തുമസിനു മുൻപ് വാക്‌സിൻ നൽകാനാണ് പദ്ധതിയിടുന്നത്. സർക്കാർ ഇതുവരെ 10 കോടി ഡോസ് വാക്‌സിനാണ് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിക്ക് ഓർഡർ നൽകിയിരിക്കുന്നത്.

ബ്രിട്ടനിൽ ഈ വാക്‌സിന് "AZD1222 or ChAdOx1 nCoV-19" എന്നാണ് പേരു നൽകിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനെക്കയും ചേർന്ന് സംയുക്തമായാണ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്.

publive-image

വാക്‌സിനേഷനുള്ള വ്യാപകമായ തയ്യാറെടുപ്പുകളുടെ ഭാഗമായി ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസും (NHS) സൈന്യവും ചേർന്നാണ് ഒരുക്കങ്ങൾ നടത്തുന്നത്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിലും സൈനികസേവനം ഉണ്ടായിരിക്കും. പരിശീലനം ലഭിച്ച നേഴ്‌സുമാരും, പാരാ മെഡിക്കൽ സ്റ്റാഫുകളും മൊബൈൽ യൂണിറ്റുകളും കേന്ദ്രങ്ങളിൽ സജ്ജമാക്കപ്പെടും.ഇതിന്റെയെല്ലാം കോ ഓർഡിനേഷൻ ചുമതല സൈന്യത്തിനാകും നല്കപ്പെടുക.

ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും പിന്നീട് കോവിഡ് രൂക്ഷമായ മേഖലകളിലുള്ളവ ർക്കുമായിരിക്കും വാക്‌സിൻ നൽകുക. കോവിഡ് വാക്‌സിൻ ഒരു വ്യക്തിക്ക് നിശ്ചിത കാലയളവിനുള്ളിൽ രണ്ടുതവണ നൽകേണ്ടതുണ്ട്.

ഇന്ത്യയിൽ ഇതേ വാക്‌സിന്റെ നിർമ്മാതാക്കളായ പൂണെയിലെ സിറം ഇൻസ്റ്റിട്യൂട്ട് നടത്തുന്ന ഹ്യൂമൻ ട്രയലുകളും അവസാന സ്റ്റേജിലാണുള്ളത്.

uk news
Advertisment