/sathyam/media/post_attachments/Mzi3jJzi76jLpWPmRlAP.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഷോപ്പിംഗ് മാളുകളിലെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ നന്നേ പാടു പെട്ടു. ഇന്ന് രാവിലെ മുതലാണ് വിവിധ വാണിജ്യ സമുച്ചയങ്ങളില്‍ ആരോഗ്യമന്ത്രാലയം വാക്‌സിനേഷന്‍ ആരംഭിച്ചത്.
സാല്‍മിയ, അല്‍ ഫാനാര്‍ ബോളിവാര്‍ഡ്, ഹവല്ലി, മുഹല്ലാബ് എന്നിവിടങ്ങളിലാണ് പുതിയ വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. നേരത്തെ അവന്യൂസ് മാള്‍, 360 മാള്‍, ബൈരക്ക് മാള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു.
വിദേശി തൊഴിലാളികള്‍ക്കു വേണ്ടിയാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ വാക്‌സിനേഷന്‍ നടത്തുന്നത്. ഇതോടെ കുവൈറ്റിലെ വാക്‌സിനേഷന്‍ പ്രക്രിയ എത്രയും വേഗം പൂര്‍ത്തീകരിക്കാമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.