കോവിഡ് വാക്‌സിൻ: സന്തോഷവാർത്ത !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ ( COVISHIELD ) രണ്ടാമത്തെ ഡോസും വാളന്റിയര്മാർക്ക് നൽകിയിരിക്കുന്നു.

Advertisment

ആർക്കും യാതൊരുവിധമായ സൈഡ് ഇഫക്റ്റും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് സന്തോഷകരമായ ഏറ്റവും പുതിയ വാർത്ത.

മരുന്ന് സുരക്ഷിതവും വിജയകരവുമാണെന്ന് ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. വാക്‌സിൻ നൽകുന്നവർക്ക് ടെമ്പറേച്ചർ ഉയരുന്നുണ്ട്.

ഇത് വളരെ ചെറിയ സൈഡ് ഇഫക്ടാണ്. ഒട്ടുമിക്ക വാക്‌സിനുകൾക്കും ഇത്തരം പനി വരുക സർവ്വസാധാരണമാണ്. അത് പാരസിറ്റമോൾ പോലുള്ള മരുന്നുകൾകൊണ്ട് നിയന്ത്രിക്കാൻ കഴിയും.

publive-image

വാക്‌സിൻ രണ്ടാമത്തെയും അവസാനത്തെയും ഡോസിലും ഫലപ്രാപ്തി കൈവരുന്നതിൽ ശാസ്ത്രലോകം വളരെ ഉത്സാഹത്തിലാണ്.

ഒരു വ്യക്തിയിൽ സൈഡ് ഇഫക്ട് ഉണ്ടായതിനാൽ നിർത്തിവച്ചിരുന്ന പരീക്ഷണം വീണ്ടും പുനരാരംഭിച്ചത് ആ വ്യക്തി നേരത്തേതന്നെ നട്ടെല്ലിന് രോഗബാധിതനായിരുന്നു എന്നറിഞ്ഞ തുമൂലമാണ്.

ഇന്ത്യയിലും എസ്ഐഐ യുടെ (സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) നേതൃത്വത്തിൽ രണ്ടാമത്തെ ഡോസ് മരുന്ന് നല്കിത്തുടങ്ങിയിരിക്കുന്നു.

ഉറപ്പായും നമുക്ക് പ്രതീക്ഷിക്കാം ഡിസംബർ മാസത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന്.

covid vaccine
Advertisment