/sathyam/media/post_attachments/oDnu95V2pfcBYXa7XKzK.jpg)
പാലക്കാട്: ജില്ലയില്‍ ഇന്ന് (08/05/2021) ആകെ 158 പേർ ഒന്ന്, രണ്ട് ഡോസ് കോവിഷീൽഡ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ഒരാൾ ഒന്നാം ഡോസും 6 പേർ രണ്ടാം ഡോസും ഉൾപ്പെടെ 7 ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
2 പേർ ഒന്നാം ഡോസും 14 പേർ രണ്ടാം ഡോസും ഉൾപ്പെടെ 16 മുന്നണി പ്രവർത്തകരും 36 പേർ ഒന്നാം ഡോസും 29 പേർ രണ്ടാം ഡോസും ഉൾപ്പെടെ 45 നും 60 നുമിടയിലുള്ള 65 പേരും, 60 നു മേൽ പ്രായമുള്ള 70 പേർ രണ്ടാം ഡോസും ഉൾപ്പടെ കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. ആകെ 2 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.
ഇതു കൂടാതെ 520 മുന്നണി പ്രവർത്തകർ ഒരു സെഷനിലൂടെയായി കോവാക്സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. വാക്സിനുകൾ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്ത അറിയിച്ചു.