വി.ഐ.പി.പരിശോധന: മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

ജോസ് ചാലക്കൽ
Monday, August 3, 2020

പാലക്കാട്: കോവിഡ് പരിശോധന ആശുപത്രിയിൽ വി.ഐ.പികൾക്ക് പ്രത്യേക മുറികൾ ഒരുക്കുന്നത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഒരേ പരിശോധനയും ചികിത്സയും നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകൻ റെയ്മൻ്റ് ആൻ്റണി കേരള ചീഫ് സെക്രട്ടറിയേയും കേരള ആരോഗ്യ വകുപ്പ് ഡയറക്ടറേയും എതിർകക്ഷികളാക്കി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

ആരാണ് വി.ഐ.പി.? വി.ഐ.പി. ആയി പരിഗണിക്കാൻ എന്താണ് മനദണ്ഡമെന്നും റെയ്മണ്ട് ആൻ്റണി ചോദിക്കുന്നു.ആരോഗ്യ വകുപ്പ് ഇറക്കിയ ഈ ഉത്തരവു് പ്രകാരം കോവിഡു രോഗികളെ രണ്ടു തരം പൗരന്മാരാക്കുകയാണ് ചെയ്യൂന്നതെന്നും അത് ഒരിക്കലും അനൂവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു.

വി.ഐ.പി. കൾക്കും സാധാരണക്കാർക്കും വേർതിരിച്ചുള്ള പരിശോധന ഉത്തരവ് റദ്ദാക്കണമെന്ന് റെയ്മണ്ട് ആൻറണി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

×