കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വിശ്വാസിന്‍റെ നവീകരിച്ച ഓഫീസിന്‍റെയും കൗണ്‍സിലിംഗ് റൂമിന്‍റെയും ഉദ്ഘാടനം വി. കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു

ജോസ് ചാലക്കൽ
Friday, July 3, 2020

പാലക്കാട്:കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റെ നവീകരിച്ച ഓഫീസിന്‍റെയും കൗണ്‍സിലിംഗ് റൂമിന്‍റെയും ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വി. കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു.

അസി. ജില്ലാ കലക്ടര്‍ ധര്‍മ്മശ്രീ അധ്യക്ഷത വഹിച്ചു.സ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കുന്ന പരാതികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണങ്ങള്‍ ബോധിപ്പിക്കാന്‍ ഓഫീസില്‍ കൗണ്‍സിലിംഗ് റൂം സജ്ജമാക്കിയത്. ഈശ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റും കടമ്പഴിപ്പുറം കൈരളി പുരുഷ സ്വയം സഹായ സംഘവുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയത്.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സ്‌നേഹിത പദ്ധതിയുമായി സഹകരിച്ചാണ് സ്ത്രീകളും കുട്ടികള്‍ക്കും അടക്കം കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ക്കും കോവിഡ് പോലെയുള്ള പകര്‍ച്ച വ്യാധികളുടെ ആഘാതത്താല്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കും സൗജന്യമായി കൗണ്‍സിലിംഗ് സെന്ററാണ് ഒരുങ്ങിയത്.

എല്ലാ വെള്ളിയാഴ്ച്ചകളിലും വിശ്വാസ് ഓഫീസില്‍ ശാസ്ത്രീയ കൗണ്‍സിലിംഗ് പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടെ സേവനം ഉണ്ടായിരിക്കുമെന്ന് അഡ്വ. പി. പ്രേനാഥ് സ്വാഗതം പ്രസംഗത്തില്‍ പറഞ്ഞു. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പുത്തന്‍ചിറ സംസാരിച്ചു.

×