ദമ്മാം: കോവിഡ് കാലത്ത് ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി നിലയുറപ്പിച്ച വളണ്ടിയർമാരെ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു. ദമ്മാം ഹോളിഡേയ്‌സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് സോഷ്യൽ ഫോറം കിഴക്കൻ പ്രവിശ്യാ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫോറം കമ്മ്യുണിറ്റി വെൽഫെയർ വിഭാഗം കൺവീനർ കുഞ്ഞിക്കോയ താനൂർ അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/z4bU4DCRT2xt0zT5rQ9S.png)
ഇന്ത്യൻ സോഷ്യൽ ഫോറം കോവിഡ് വാരിയേഴ്‌സ് പുരസ്‌കാര വിതരണ ചടങ്ങ്
നമീർ ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.
കോവിഡ് പ്രതിസന്ധി ഏറ്റവും രുക്ഷമായ കാലത്ത് ആരോഗ്യ രംഗത്ത് നിന്നും മികച്ച സഹായ സഹകരണങ്ങൾ നൽകിയ ഡോക്ടർ അബ്ദുൽ കരീം (അൽ റയ്യാൻ പോളി ക്ലിനിക് ദമ്മാം), സ്റ്റാഫ് നഴ്സ് സുബീന മുനീർ (മെഡിക്കൽ കോംപ്ലക്സ് ദമ്മാം) എന്നിവർക്കുള്ള ഉപഹാരം സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് സെക്രട്ടറി അൻസാർ കോട്ടയം കൈമാറി. സോഷ്യൽ ഫോറം ദമ്മാം ടൗൺ, റയ്യാൻ, ടൊയോട്ട, ഖത്തീഫ് ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിൽ സേവനം ചെയ്ത വളണ്ടിയർ മാർക്കുള്ള കോവിഡ് വാരിയേഴ്‌സ് പുരസ്കാരംഗങ്ങൾ സുബൈർ നാറാത്ത് അനീസ് ബാബു,
/sathyam/media/post_attachments/dKsbV4sAERO871xxB1oF.jpg)
ഇന്ത്യൻ സോഷ്യൽ ഫോറം കോവിഡ് വാരിയേഴ്‌സ് പുരസ്‌കാര വിതരണ ചടങ്ങിൽ നഴ്സ് സുബീന മുനീർ ഉപഹാരം ഏറ്റുവാങ്ങുന്നു.
നസീർ ആലുവ എന്നിവർ വിതരണം ചെയ്തു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് സിറാജുദ്ധീൻ ശാന്തിനഗർ, ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട്, ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം സംസാരിച്ചു. സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ അഹമ്മദ് യൂസുഫ് അവതാരകനായിരുന്നു. അലിമാങ്ങാട്ടൂർ, അൻഷാദ് ആലപ്പുഴ നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us