തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

New Update

ത്രിശൂര്‍ : ജില്ലയിൽ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇതു വരെ 6 ആയി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആകെ എണ്ണം 20,588 ആണ്. 2,753 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.

Advertisment

publive-image

വീടുകളിൽ 20,541 പേരും ആശുപത്രികളിൽ 47 പേരും ആണ് നിരീക്ഷണത്തിലുളളത്. പുതുതായി മാർച്ച് 31 ചൊവ്വ 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു. മാർച്ച് 31ന് 25 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.

ഇതു വരെ 692 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 655 സാമ്പിളുകളുടെ പരിശോധ നാഫലം ലഭിച്ചു ഇനി 37 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Advertisment