ഡാളസ്: കൊറോണ വൈറസ് പോസിറ്റീവായി ഗുരുതര രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന. ഡാളസ് കൗണ്ടിയില്‍ ഡിസംബര്‍ 18-ന് മാത്രം 2,248 പുതിയ കേസുകളും, പത്ത് മരണവും സംഭവിച്ചിട്ടുണ്ട്. ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് ഇത്രയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കൗണ്ടി ഹെല്‍ത്ത് ഒഫീഷ്യല്‍സ് അറിയിച്ചു.
/sathyam/media/post_attachments/bCxJtrD1PnbYKdQxaOF4.png)
ഡാളസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 1,52,447 പോസിറ്റീവ് കേസുകളും, 1,423 മരണവുമാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പത്തുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ടെക്‌സസ് സംസ്ഥാനത്ത് ഹാരിസ് കൗണ്ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കൗണ്ടിയാണ് ഡാളസ്.
ഡിസംബര്‍ 17 വരെ ഡാളസ് കൗണ്ടിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 867 ആണെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ധിച്ചുവരുന്ന ഹോസ്പിറ്റലൈസേഷനും, രോഗികളുടെ എണ്ണവും ആശങ്കയുളവാക്കുന്നതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പറഞ്ഞു.
ഡാളസിന്റെ തൊട്ടടുത്ത കൗണ്ടിയായ ടറന്റ് കൗണ്ടിയില്‍ വെള്ളിയാഴ്ച പുതുതായി 2016 പോസിറ്റീവ് കേസുകളും, 16 മരണവും സംഭവിച്ചിട്ടുണ്ട്. ടെക്‌സസില്‍ രോഗികളുടെ എണ്ണം 1.5 മില്യന്‍ കവിഞ്ഞു, 25000 മരണവും. 1.2 മില്യന്‍ രോഗികള്‍ വൈറസ് വിമുക്തരായിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us