കാലിത്തീറ്റയില്‍ വിഷബാധ; കണ്ണൂരില്‍ എട്ട് പശുക്കള്‍ ചത്തു

New Update

publive-image

കണ്ണൂരില്‍ കേരള ഫീഡ്സ് കാലിത്തീറ്റ കഴിച്ച് എട്ട് പശുക്കള്‍ ചത്തു. കാലിത്തീറ്റയില്‍ വിഷബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

Advertisment

ചക്കരക്കല്‍ മാമ്പ സ്വദേശിയായ പ്രതീഷ് നടത്തുന്ന ഫാമിലാണ് ഒരാഴ്ചയ്ക്കിടെ മൂന്ന് പശുക്കളും അഞ്ചു കിടാവുകളും ചത്തത്. കേരള സര്‍ക്കാര്‍ ഉല്പന്നമായ കേരള ഫീഡ്സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കള്‍ക്ക് നല്‍കിയിരുന്നത്. നവംബര്‍ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കാലിത്തീറ്റയില്‍ 60 ചാക്കാണ് പശുക്കള്‍ക്ക് നല്‍കിയത്.

കോഴികളും ചത്ത് വീണതോടെയാണ് വിഷ ബാധ കാലിത്തീറ്റയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടത്. ഒപ്പം ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കാലിത്തീറ്റയെ കുറിച്ച് പരാതി ഉയര്‍ന്നു. പിന്നാലെ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.. സംഭവത്തില്‍ നിര്‍മ്മാതാക്കളായ കേരള ഫീഡ്സും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment