റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമാം: 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേ ക്ക് മടങ്ങുന്ന അൽ കോബാർ ശിഫ ക്ലിനിക് ഡയഗ്നോസ്ടിക് സെന്റ റിലെ സ്റ്റാഫ് സി.പി.അബ്ദുല്‍ റഷീദിന് സഹപ്രവർത്തകർ ഹ്യദ്യ മായ യാത്രയയപ്പ് നൽകി. കണ്ണൂര്‍ പൊതുവാച്ചേരി താഹിറ മനസില്‍ സ്വദേശിയായ സി പി അബ്ദുൽ റഷീദ് 1986 ലാണ് പ്രവാ സിയായി എത്തിയത്.
Advertisment
/sathyam/media/post_attachments/uSpYVLJJinbpw9BkQNs8.jpeg)
കോബാർ സുബൈക്കയിലെ സിൽക്ക് ഹൗസിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ശിഫ ക്ലിനിക്കില്‍ റിസ്പഷനിസ്റ്റായി സേവനമനുഷ്ഠിച്ചു. അൽ കോബാർ അപ്‌സര ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി ഡോ : മൻസൂർ അഹ് മദ് ഉദ്ഘാടനം ചെയ്തു. ഡോ : അബൂബക്കർ റഷീദിനുള്ള ഉപ ഹാരം സമ്മാനിച്ചു. അസീസ് പട് ള , ഡോ : പവനൻ, വർഗീസ്, മഥൻ രാജ്, ജെറാൾഡ് ബ്ലൈടോൺ, അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ നേർന്നു.താഹിറയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us