/sathyam/media/post_attachments/NNLwNgmtt4qg876Y8pdi.jpg)
കൊല്ലം: സി പി ഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ സാം കെ ഡാനിയേലും അഡ്വ എം എസ് താരയേയും തെരഞ്ഞെടുത്തു. 19 അംഗ ജില്ലാ എക്സിക്യൂട്ടീവും തെരഞ്ഞെടുത്തു. കൊല്ലം എം എൻ സ്മാരകത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പി എസ് സുപാൽ എം എൽ എ ആർ രാമചന്ദ്രൻ അഡ്വ: സാം കെ ഡാനിയൽ അഡ്വ.എം എസ് താര ആർ വിജയകുമാർ അഡ്വ: ജി.ലാലു എ. മൻമഥൻനായർ ആർ എസ് അനിൽ ഐ ഷിഹാബ് ജി ബാബു കെ എസ് ഇന്ദുശേഖരൻ നായർ ജീ ആർ രാജീവൻ കെ . സി. ജോസ് എം സലിം എസ്. ബുഹാരി ഹണിബഞ്ചമിൻ ജഗദമ്മ ടീച്ചർ സി അജയപ്രസാദ് ജി എസ് ജയലാൽ എം എൽ എ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് അഡ്വ സാം കെ ഡാനിയേൽ എം എസ് താര മുൻ വനിതാ കമ്മീഷൻ അംഗമായിരുന്നു. 19 അംഗ എക്സിക്യൂട്ടീവിൽ എം എസ് താര കെ ജഗദമ്മ ടീച്ചർ ഹണി ബെഞ്ചമിൻ സി അജയപ്രസാദ് ജി എസ് ജയലാൽ എംഎൽഎ എന്നിവർ പുതുമുഖങ്ങളാണ്.
ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ആർ.ചന്ദ്രമോഹനൻ ആർ രാജേന്ദ്രൻ മുല്ലക്കര രത്നാകരൻ മന്ത്രി ജെ ചിഞ്ചു റാണി എന്നിവർ പങ്കെടുത്തു.