ദമ്മാം: മാവോയിസ്റ്റുകൾക്ക് കോഴിക്കോട്ടെ ഇസ്‌ലാമിക സംഘടനകളാണ് സഹായം ചെയ്യുന്നതെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ പി മോഹനന്റെ പ്രസ്താവന സിപി എമ്മും സംഘപരിവാറും ഒരേ തൂവൽ പക്ഷികളാണെന്നു തെളിയിക്കുന്നതാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി പുതിയ പ്രവർത്തകർക്ക് നൽകിയ സ്വീകരണ യോഗം അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/S4fQ7Vk1oE9zm9weyA7b.jpg)
ഇന്ത്യൻ സോഷ്യൽ ഫോറം റഹീമ ബ്രാഞ്ചിലേക്ക് പുതുതായി കടന്നുവന്നവരെ ബ്ലോക്ക് കമ്മിറ്റി ഷാളണിയിച്ചു സ്വീകരിക്കുന്നു.
ടിപിയെ കൊല്ലാൻ ഇന്നോവ കാറിൽ മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ച് 51 വെട്ടിനു കൊന്ന കേസിലെ പ്രതിയായിരുന്നു കെ പി മോഹനൻ. മോഹനന്റെ പ്രസ്താവനയുടെ തൊട്ടു പിന്നാലെ അതിനെ സ്വാഗതം ചെയ്ത് ഫാഷിസ്റ്റ് നേതാവ് കുമ്മനം രാജശേഖരൻ രംഗത്തു വന്നത് യാദൃശ്ചികമാകാനിടയില്ല. സിപിഎം ആർഎസ് എസിനെ കൂട്ടുപിടിച്ച്
മുസ്ലിം വേട്ടക്ക് മണ്ണൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിരയിരിക്കുന്നു. മാവോയി സത്തിന്റെ അടിസ്താനം തന്നെ ഇടതുപക്ഷത്തു നിന്നാണു. സിപിഎമ്മിൽ നിന്നും യുവാക്കൾ കൂട്ടത്തോടെ മാവോയിസത്തിലേക്കും നക്സലിസത്തിലേക്കും പോകുന്നത് തടയാൻ കഴിയാത്ത പാർട്ടി പിരിച്ചുവിടുന്നതാണു നല്ലതെന്നും ബ്ലോക്ക് കമ്മിറ്റി പരിഹസിച്ചു.
പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കമ്മിറ്റി അംഗം ഹുസൈൻ മണക്കടവ് വിഷയാവതരണം നടത്തി. റഹീമ ബ്രാഞ്ച് പ്രസിഡന്റ് സൈഫുദ്ദീൻ ത്രിശൂർ, സെക്രട്ടറി ഇംതിയാസ് മലപ്പുറം സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us