New Update
ചേലക്കര: റവന്യു പട്ടയഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ചുകടത്തിയ കേസില്‍ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പുലാക്കോട് കുട്ടാടൻ കുന്നത്തുപീടിക യിൽ ഹംസ (47) റിമാൻഡ് ചെയ്തു.
Advertisment
/sathyam/media/post_attachments/SnLlGL8slwvncWjs94AO.jpg)
ക്രൈംബ്രാഞ്ച് നിര്‍ദ്ദേശപ്രകാരം ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്. പുലാക്കോട്, പനംകുറ്റി പ്രദേശത്തുനിന്നും അനധികൃതമായി മരം മുറിച്ച് കടത്തിയ കേസിലാണ് ഹംസയെ പിടികൂടിയത്. അനധികൃത തടികടത്തു കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിനാണ് ഹംസയെ അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/SnLlGL8slwvncWjs94AO.jpg)
അനധികൃത തടി കടത്തു കേസിൽ എളനാട് ഫോറസ്റ്റ് സ്റ്റേഷനിലും ഹംസയ്ക്കെതി രെ കേസ് നിലവിലുണ്ട്, ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ നൽകാൻ ചേലക്കര പോലീസ് തയ്യാറായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us