സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Advertisment
ലാഹോര്‍: പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ ഖാദിര്‍ ഖാന് (63) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു അന്ത്യം. പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലെഗ് സ്പിന്നറായിരുന്ന ഖാദിര്‍ പാക്കിസ്ഥാനുവേണ്ടി 67 ടെസ്റ്റും 104 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍നിന്ന് 236 വിക്കറ്റും ഏകദിനത്തില്‍ 132 വിക്കറ്റും നേടിയിട്ടുണ്ട്. 1977 ഡിസംബറില്‍ ലാഹോറില്‍ ഇംഗ്ലണ്ടിനെതിരായി ടെസ്റ്റില്‍ അരങ്ങേറി. 1983 ജൂണിലാണ് ഏകദിനത്തില്‍ പാക്കിസ്ഥാന് കുപ്പായം അണിയുന്നത്. ന്യൂസിലന്‍ഡിനെതിരെ ബിര്മിംഗ്ഹാമിലായിരുന്നു മത്സരം.