പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം അ​ബ്ദു​ള്‍ ഖാ​ദി​ര്‍ ഖാ​ന്‍ അ​ന്ത​രി​ച്ചു

സ്പോര്‍ട്സ് ഡസ്ക്
Friday, September 6, 2019

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം അ​ബ്ദു​ള്‍ ഖാ​ദി​ര്‍ ഖാ​ന്‍ (63) നിര്യാതനായി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ലാ​ഹോ​റി​ലാ​യി​രു​ന്നു അ​ന്ത്യം. പാ​ക്കി​സ്ഥാ​ന്‍റെ മു​ഖ്യ സെ​ല​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ലെ​ഗ് സ്പി​ന്ന​റാ​യി​രു​ന്ന ഖാ​ദി​ര്‍ പാ​ക്കി​സ്ഥാ​നു​വേ​ണ്ടി 67 ടെ​സ്റ്റും 104 ഏ​ക​ദി​ന​വും ക​ളി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റി​ല്‍​നി​ന്ന് 236 വി​ക്ക​റ്റും ഏ​ക​ദി​ന​ത്തി​ല്‍ 132 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്. 1977 ഡി​സം​ബ​റി​ല്‍ ലാ​ഹോ​റി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യി ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റി. 1983 ജൂ​ണി​ലാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ കു​പ്പാ​യം അ​ണി​യു​ന്ന​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ബി​ര്‍​മിം​ഗ്ഹാ​മി​ലാ​യി​രു​ന്നു മ​ത്സ​രം.

×