/sathyam/media/post_attachments/uSikKgSS9JmyuhELf2H5.jpg)
ഡൽഹി: ഏകദിന ലോകകപ്പിലെ വേദികളും ഫിക്സ്ചറുകളും ഐ സി സി പ്രഖ്യാപിച്ചടോടെ വേദി മാറ്റണമെന്ന പാകിസ്ഥാന്റെ ആവശ്യവും തള്ളി. ചെന്നൈയിലും ബെംഗളൂരുവിലും നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ അവിടെ ഷെഡ്യൂൾ ചെയ്യരുതെന്ന പിസിബിയുടെ അഭ്യർത്ഥന ആണ് ഐ സി സി നിരസിച്ചത്.
ചെന്നൈയിൽ സ്പിൻ-അനുകൂല പിച്ചിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ പിസിബി ആഗ്രഹിച്ചിരുന്നില്ല. കൂടാതെ ബെംഗളൂരുവിൽ ഓസ്‌ട്രേലിയയെ നേരിടുന്നത് ഒഴിവാക്കാനും പിസിബി അപേക്ഷ നൽകിയിരുന്നു.
എന്നാൽ രണ്ട് ആവശ്യവും ഐ സി സി തള്ളി. ഇന്ത്യക്ക് എതിരായ ഗ്രൂപ്പ് മത്സരം അഹമ്മദാബാദിൽ വെക്കരുത് എന്നും അവർ പറഞ്ഞിരുന്നു. അതിനും മാറ്റമുണ്ടാകില്ല.
ഫിക്സ്ചർ വന്നതിനു പിന്നാലെ ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നത് ഉറപ്പായിട്ടില്ല എന്നും സർക്കാർ അനുമതിക്ക് വിധേയമായിരിക്കുമെന്ന് പിസിബി പറഞ്ഞു.
“ഞങ്ങളുടെ ലോകകപ്പിലെ പങ്കാളിത്തവും ഞങ്ങൾ സെമിഫൈനലിന് യോഗ്യത നേടുകയാണെങ്കിൽ അഹമ്മദാബാദിലോ മുംബൈയിലോ കളിക്കുന്നതും എല്ലാം സർക്കാർ അനുമതിയെ ആശ്രയിച്ചിരിക്കും,” പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us