New Update
/sathyam/media/post_attachments/lsMvf1ofGcxu0r0JG1MD.jpg)
ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കറിനെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ടര്‍മാരുടെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ഐകകണ്ഠേനയാണ് തെരഞ്ഞെടുത്തത്.
Advertisment
സെലക്ഷന്‍ പാനലില്‍ നേരത്തെയുള്ള ശിവ് സുന്ദര്‍ ദാസ്, സലീൽ അംഗോള, സുബ്രതോ ബാനര്‍ജ്ജി, എസ് ശരത്ത് എന്നിവര്‍ക്ക് പുറമെ അഞ്ചാമനായി എത്തിയ അഗാര്‍ക്കര്‍ ഈ കൂട്ടത്തിലെ സീനിയര്‍ താരം ആയതിനാൽ തന്നെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇന്ത്യയ്ക്കായി 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും അജിത് അഗാര്‍ക്കര്‍ കളിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us