രഞ്ജിയിൽ തകർപ്പൻ ഫോം തുടർന്ന് സർഫറാസ്; ഫൈനലിലും സെഞ്ചുറി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ : രഞ്ജി ട്രോഫിയിൽ അസാമാന്യ ഫോം തുടർന്ന് മുംബൈ താരം സർഫറാസ് ഖാൻ. മധ്യപ്രദേശിനെതിരായ ഫൈനലിലെ ആദ്യ ഇന്നിംഗ്സിൽ താരം സെഞ്ചുറി നേടി. ഈ രഞ്ജി സീസണിൽ സർഫറാസ് നേടുന്ന നാലാം സെഞ്ചുറിയാണ് ഇത്. മുംബൈ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായ സർഫറാസ് 134 റൺസെടുത്ത് ടീമിൻ്റെ ടോപ്പ് സ്കോററായി.

Advertisment

ആദ്യ ഫിഫ്റ്റി നേടാൻ 152 പന്തുകൾ നേരിട്ട സർഫറാസ് വെറും 38 പന്തുകളിൽ അടുത്ത ഫിഫ്റ്റി തികച്ചു. അവസാനം കളിച്ച 12 രഞ്ജി മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും സർഫറാസ് നേടിയിട്ടുണ്ട്. സർഫറാസിനൊപ്പം 78 റൺസെടുത്ത യശസ്വി ജയ്സ്വാൾ കൂടി തിളങ്ങിയതോടെ ആദ്യ ഇന്നിംഗ്സിൽ മുംബൈ 374 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ പൃഥ്വി ഷാ 47 റൺസെടുത്ത് പുറത്തായി. മധ്യപ്രദേശിനു വേണ്ടി ഗൗരവ് യാദവ് 4 വിക്കറ്റ് വീഴ്ത്തി.

Advertisment