/sathyam/media/post_attachments/0Gz7vaFVpZAdKndXWLS2.jpg)
ഹരാരെ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് യോ​ഗ്യതാ മത്സരത്തിൽ ഒമാനെതിരെ വെസ്റ്റിൻഡീസിന് ആശ്വാസ ജയം. ഏഴ് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. ലോകകപ്പ് യോഗ്യത റൗണ്ടില്‍ നേരത്തെ സ്‌കോട്ട്‌ലാന്‍ഡിനോട് തോറ്റതോടെ വിന്‍ഡീസ് പുറത്തായിരുന്നു.
വിൻഡീസ് ഏകദിന ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്താവുന്നത് ചരിത്രത്തിലാദ്യമാണ്. ആശ്വാസ ജയത്തോടെ വിൻഡീസിന് ഇനി നാട്ടിലേക്ക് മടങ്ങാം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒമാന്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സെടുത്തത്. ഒമാന്‍ ഉയര്‍ത്തിയ 222 റണ്‍സെന്ന വിജയലക്ഷ്യം 39.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിൻഡീസ് മറികടക്കുകയായിരുന്നു.
വിന്‍ഡീസ് പേസര്‍ റൊമാരിയോ ഷെപ്പേര്‍ഡും കെയ്ല്‍ മെയേഴ്‌സും ചേര്‍ന്ന് ഒമാനെ എറിഞ്ഞിടുകയായിരുന്നു. ഷെപ്പേര്‍ഡ് പത്ത് ഓവറില്‍ 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. മെയേഴ്‌സ് ഏഴ് ഓവറില്‍ 31 റണ്‍സ് എടുത്ത് രണ്ട് വിക്കറ്റാണെടുത്തത്.
65 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂരജ് കുമാറാണ് ഒമാന്റെ ടോപ് സ്‌കോറര്‍. 54 പന്തില്‍ 50 റണ്‍സെടുത്ത ശൊഐബ് ഖാനും സൂരജ് കുമാറും ചേര്‍ന്നാണ് ഒമാനെ 200 കടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us