ആഷസ് മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ തകർന്നു; ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് ജയം

New Update

publive-image

ലണ്ടൻ: ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിലയ്ക്കെതിരെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് ജയം. ഓസീസ് ഉയർത്തിയ 251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. ഹാരി ബ്രൂക്കിന്റെ തകർപ്പൻ അർധ സെഞ്ചറിയാണ് ഇം​ഗ്ലണ്ടിന് ജയം സമ്മാനിച്ചത്.

Advertisment

93 പന്തിൽ 75 റൺസെടുത്ത ഹാരി ബ്രൂക്കാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് അഞ്ചു വിക്കറ്റ് വീഴ്ത്തി.

മൊയിൻ അലി( 15 പന്തിൽ 5), ക്രൗലി(55 പന്തിൽ 44), ജോ റൂട്ടി(33 പന്തിൽ 21) എന്നിവർ പുറത്തായ ശേഷം ക്രിസ് വോക്സും(47 പന്തിൽ 32) മാർക് വുഡും( 8 പന്തിൽ 16) ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

Advertisment