/sathyam/media/post_attachments/MQod2zNxnaDuuMRAS9eX.jpg)
കുവൈത്ത്: കാസറഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കെഇഎ) കുവൈറ്റ് ഫർവാനിയ ഏരിയ കമ്മിറ്റി ആതിഥ്യമരുളുന്ന ബിസിഎല്‍ - 2021 കെഇഎ ഫര്‍വാനിയ - ബദര്‍ അല്‍ സമാ ക്ലിനിക് (BCL - 2021 KEA FARWANIYA- BADAR AL SAMA CLINIC) റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ബോക്സ് ക്രിക്കറ്റ് ലീഗിന്റെ പോസ്റ്റർ പ്രകാശനം കെഇഎയുടെ ചെയർമാൻ ഖലീൽ അടൂർ മുഖ്യ സ്പോൺസർ ആയ ബദർ അൽ സമ ക്ലിനിക്ന്റെ ബിസിനസ് ഡെവലപ്പ്മെന്റ് കോർഡിനേറ്റർ അബ്ദുൽ അനസ്നു നൽകി നിർവഹിച്ചു .
ഏരിയ പ്രസിഡന്റ് ഇക്ബാൽ പെരുമ്പട്ടയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മുഖ്യ രക്ഷാദികരി സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു,
കെഇഎ ആക്ടിങ് പ്രസിഡന്റ് നാസർ ചുള്ളിക്കര, ആക്ടിങ് സെക്രട്ടറി സുദൻ ആവിക്കര, ട്രഷറർ മുഹമ്മദ് കുഞ്ഞി സി എച് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബിസിഎല്‍ കൺവീനർ ഷുഹൈബ് ഷെയ്ഖ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കേന്ദ്ര ജോയിന്റ് സെക്രട്ടറി ജലീൽ ആരിക്കാടി, ഏരിയ ജനറൽ സെക്രട്ടറി അനിൽ ചീമേനി, അഫ്സൽ തളങ്കര, റിഫായ് പേരാൽ, അഭിലാഷ് എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us