മുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിന് ജയിക്കാൻ ഓവറിൽ 398 റൺസ്. വിരാട് കോഹ്‌ലിയും 117 (113) ശ്രേയസ് അയ്യരും 105 (70) സെഞ്ചുറിയോടെ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടാനായത്. 47 റൺസ് നേടി രോഹിത് ശർമ മികച്ച തുടക്കം നൽകി. 79 റൺസ് എടുത്തുനിൽക്കെ ഗിൽ പരിക്കേറ്റ് പുറത്തുപോയി. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും തകർപ്പൻ ഫോം പുറത്തെടുത്തു.
വിരാട് കോലി ഏകദിന കരിയറിലെ 50–ാം സെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ ബാറ്റിങ് റെക്കോർഡുകൾ പലതും മാറ്റിക്കുറിച്ചാണ് ടീം ഇന്ത്യ മുന്നേറിയത്. ഇന്ത്യയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ കിവീസ് ബോളിങ് നിര നിഷ്പ്രഭമായി.
ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്‌ലി ക്രീസ് വിട്ടത്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ 49 സെഞ്ചുറികളെന്ന റെക്കോർഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരം എന്നീ റെക്കോർഡുകളിലും കോഹ്‌ലി സച്ചിനെ മറികടന്നു.