അഹമ്മദാബാദ്: ഏകദിന ലോകകപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിനു തകർത്ത് ഇന്ത്യ.
നായകൻ മുന്നിൽനിന്നു നയിച്ചപ്പോൾ പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ മറികടന്നു.
തുടക്കത്തിൽ ബോളുകൊണ്ടും മറുപടി ഇന്നിങ്സിൽ ബാറ്റുകൊണ്ടും തകർത്താടിയ ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.