മുംബൈ: സച്ചിൻ ടെൻണ്ടുക്കറിന്റെ റെക്കോർഡ് കറികടന്ന് വിരാട് കൊഹ്‌ലി. ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ഏകദിനത്തിൽ 49 സെഞ്ചുറിയെന്ന സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് കോഹ്‌ലി പഴങ്കഥയാക്കി. 106 പന്തിലായിരുന്നു സ്വപ്‌നനേട്ടം. 291 മത്സരങ്ങളിൽനിന്നാണ് ഇത്രയും സെഞ്ചുറി നേടിയത്.
ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് കോലി പൂർത്തിയാക്കിയത്. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരെയായിരുന്നു മറ്റ് രണ്ട് സെഞ്ചുറികൾ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡും കോഹ്‌ലി മറികടന്നു. 2003 ലോകകപ്പിൽ സച്ചിന്റെ 673 റൺസെന്ന റെക്കോർഡാണ് മറികടന്നത്.