മുംബൈ: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ മുഹമ്മദ് ഷമിക്ക് റെക്കോര്‍ഡ് നേട്ടം. കിവീസിന്റെ നാല് വിക്കറ്റ് വീഴ്ത്തിയ ഷമി ഏകദിന ലോകകപ്പ് ചരിത്രത്തില്‍ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി.
ലോകകപ്പില്‍ 17 ഇന്നിങ്‌സുകളില്‍ നിന്ന് ഷമി 51 വിക്കറ്റ് നേട്ടം കുറിച്ചു. 23 ഇന്നിങ്‌സുകളില്‍ നിന്ന് 44 വിക്കറ്റ് നേട്ടം കുറിച്ച സഹീര്‍ഖാനാണ് പിന്നില്‍. പട്ടികയില്‍ 33 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 44 വിക്കറ്റ് നേട്ടം കുറിച്ച ജവഗല്‍ ശ്രീനാഥുമുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 397 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡ് 45 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തിട്ടുണ്ട്.