Advertisment

ഫൈനലിൽ ടോസ് നേടി ഓസീസ്; ഇന്ത്യയ്ക്ക് ബാറ്റിങ്

New Update
worldcccc cup.jpg

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ കളിച്ച അതേ സംഘത്തെ ഇരുടീമുകളും നിലനിർത്തി. ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യ ഇതുവരെ കളിച്ച പത്ത് മത്സരവും ജയിച്ച് ആധികാരികമായാണ് ഫൈനലിലെത്തിയത്. ഓസീസ് ലീഗ് റൗണ്ടിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. അതേ ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്താണ് ഓസീസിന്റെ ഫൈനൽ പ്രവേശം.

Advertisment

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ അഞ്ചാം നമ്പർ പിച്ചാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഉപയോഗിച്ച വിക്കറ്റാണിത്. കളിയിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 42.5 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്തായിരുന്നു. 30.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.

2003ലാണ് ഇതിന് മുമ്പ് ഇന്ത്യയും ഓസീസും ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ഓസീസിനായിരുന്നു ജയം.

world cup
Advertisment