സഞ്ജുവിനേക്കാൾ മോശം റെക്കോഡുള്ള സൂര്യകുമാർ യാദവ് സ്ഥാനം പിടിച്ചിട്ടുമുണ്ട്. ടി20 ക്രിക്കറ്റിലെ മിന്നുന്ന ഫോമാണ് താരത്തിന് ഗുണം ചെയ്തത്. കെഎൽ രാഹുൽ തിരിച്ചെത്തിയപ്പോൾ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനുമുണ്ട്. സഞ്ജു ഇല്ലെങ്കിലും കപ്പടിക്കാം, ലോകകപ്പ് പ്ലേയിങ് ഇലവനിൽ ഒരേയൊരു സർപ്രൈസ്; സാധ്യതകൾ ഇങ്ങനെ

ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം.

New Update
indian team world cup

ലോകകപ്പിനായുള്ള  ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീമിൽ വലിയ സർപ്രൈസുകളൊന്നും തന്നെയില്ല. നേരത്തെ തന്നെ ഉറപ്പിച്ച ടീമിനെയാണ് അജിത് അഗാർക്കറിൻെറ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നടക്കാൻ പോവുന്ന ലോകകപ്പിൽ ഇന്ത്യ തന്നെയാണ് പ്രധാന ഫേവറിറ്റ്സ്.

Advertisment

സഞ്ജു സാംസണിനെ ലോകകപ്പ് ടീമിൽ പരിഗണിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റിൽ സഞ്ജുവിനേക്കാൾ മോശം റെക്കോഡുള്ള സൂര്യകുമാർ യാദവ് സ്ഥാനം പിടിച്ചിട്ടുമുണ്ട്. ടി20 ക്രിക്കറ്റിലെ മിന്നുന്ന ഫോമാണ് താരത്തിന് ഗുണം ചെയ്തത്. കെഎൽ രാഹുൽ തിരിച്ചെത്തിയപ്പോൾ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനുമുണ്ട്.

 ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലേയിങ് ഇലവൻ എങ്ങനെയെന്ന് നോക്കാം..

ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ഏതെന്ന് ഉറപ്പായിട്ടുണ്ട്. നായകൻ രോഹിത് ശർമക്കൊപ്പം യുവതാരം ശുഭ്മാൻ ഗില്ലാണ് ഓപ്പണറായി ഇറങ്ങുക. വരുന്ന ലോകകപ്പിൽ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന ബാറ്റർമാരിൽ ഒരാളാണ് ഗിൽ. കഴിഞ്ഞ രണ്ട് മാസത്തോളമായി അൽപം മോശം ഫോമിലായിരുന്നുവെങ്കിൽ ഗിൽ ഫോം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പുറനെ ലെഫ്റ്റ് - റൈറ്റ് കോമ്പിനേഷൻ വേണമെങ്കിൽ ഇഷാൻ കിഷനെ ഇന്ത്യക്ക് പരീക്ഷിക്കാൻ സാധിക്കും. വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലാണ് മറ്റൊരു ഓപ്ഷൻ.

ഓപ്പണർമാരെ പോലെത്തന്നെ ഇന്ത്യയുടെ മൂന്നാം നമ്പറിൽ ആരിറങ്ങുമെന്ന കാര്യത്തിലും സംശയമൊന്നും തന്നെയില്ല. ഏറെക്കാലമായി ഏകദിനത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങുന്നത് വിരാട് കോഹ്ലിയാണ്. താരം കരിയറിലെ തൻെറ നാലാമത്തെ ഏകദിന ലോകകപ്പാണ് കളിക്കാൻ പോവുന്നത്. ഇന്ത്യ കുറച്ച് കാലമായി പ്രതിസന്ധി നേരിടുന്ന നാലാം നമ്പറിയ ശ്രേയസ് അയ്യ‍ർ കളിക്കും. ഏകദിനത്തിന് പുറമെ ടെസ്റ്റിലും ഇന്ത്യൻ മധ്യനിരയിൽ ഈയടുത്ത് സ്ഥാനം ഉറപ്പിച്ച കളിക്കാരനാണ് ശ്രേയസ്. അഞ്ചാം നമ്പറിൽ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലെത്തും. ബാക്കപ്പായി ഇഷാൻ കിഷനുണ്ടെങ്കിൽ ആദ്യ മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായക്കില്ല.

മൂന്ന് ഓൾറൗണ്ടർമാരെ കളിപ്പാക്കാനായിരിക്കും ഇന്ത്യ പദ്ധതിയിടുക. പ്രധാന ഓൾറൗണ്ടർമാരായ ഹാ‍ർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും എന്തായാലും ടീമിലുണ്ടാവും. ആദ്യ ഏഴ് ബാറ്റർമാരിൽ ആകെയുള്ള ഒരു ഇടങ്കയ്യൻ ബാറ്റർ കൂടിയാണ് ജഡേജ. മൂന്നാമതൊരു ഓൾറൗണ്ടറെന്ന നിലയിൽ ഇന്ത്യ ശാർദുൽ താക്കൂറിനെ കളിപ്പിക്കാനാണ് സാധ്യത. ബാറ്റിങ്ങിന് കൂടുതൽ പ്രധാന്യം കൊടുക്കുകയാണെങ്കിൽ ഷമിയെ പരിഗണിക്കാതെ ശാർദൂലിനെ ഉൾപ്പെടുത്തിയേക്കും.

രണ്ട് സ്പെഷ്യലിസ്റ്റ് പേസർമാരും ഒരു സ്പിന്നറുമായിരിക്കും ടീമിലുണ്ടാവുക. കുൽദീപ് യാദവായിരിക്കും സ്പിന്ന‍ർ. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെ കളിപ്പിക്കാനാണ് സാധ്യത കൂടുതൽ. ആവശ്യമെങ്കിൽ സാഹചര്യത്തിന് അനുസരിച്ചിയാരിക്കും ഷമിയെ ഇറക്കുക. സാധ്യതാ പ്ലേയിങ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

latest news sanju samson world cup 2023
Advertisment