Advertisment

ക്രിക്കറ്റ് ലോകം ആകാംക്ഷിയിൽ, നാളെ കിരീടത്തിൽ മുത്തമിടുക ഇന്ത്യയോ ഓസ്ട്രേലിയയോ? സമാപന ചടങ്ങിന് മാറ്റേകാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് എയർഷോ മുതൽ ചാമ്പ്യന്മാരുടെ പരേഡ് വരെ, വിശദാംശങ്ങളിങ്ങനെ

New Update
3f7ff657f64ee0d73f5499f60b3dc302.jpg

അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ  ഇക്കുറി ഇന്ത്യയും ഓസ്ട്രേലിയയും  തമ്മിലാണ് മത്സരം. 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് സൂപ്പർ ഡ്യൂപ്പർ ഫൈനലിന് വേദിയാകുന്നത്. മിന്നും ഫോമിലുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒരു ത്രില്ലറിൽക്കുറഞ്ഞ ഒന്നും ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സറ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി അവിസ്മരണീയമായ ഇവന്റ് സഘാടകർ അണിയിച്ചൊരുക്കുന്നുണ്ട്.

Advertisment

ഉച്ചക്ക് 12.30നാണ് ഇവന്റ് ആരംഭിക്കുക. ആരാധകർക്ക് വിരുന്നൊരുക്കി ഇന്ത്യൻ വായുസേനയുടെ സൂര്യകിരൺ എയറോബാറ്റിക് സംഘത്തിന്റെ എയർ ഷോ ഉണ്ടാകും. 10 മിനിറ്റ് നേരം നീണ്ടു നിൽക്കുന്നതായിരിക്കും എയർ ഷോ.  എംഎസ് ധോണിയും കപിൽ ദേവും ഉൾപ്പെടെ മുൻ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ എല്ലാ ക്യാപ്റ്റന്മാരെയും വേദിയിൽ ആദരിക്കും. അതിന് ശേഷം പ്രീതം ചക്രബർത്തിയുടെ നേതൃത്വത്തിൽ 500 നർത്തകർ അടങ്ങുന്ന തത്സമയ പ്രകടനം ഉണ്ടാകും. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ന്റെ ടൈറ്റിൽ ഗാനവും മറ്റ് ജനപ്രിയ ബോളിവുഡ് ഗാനങ്ങളും ഷോയിൽ അവതരിപ്പിക്കും. ലോകകപ്പ് ജേതാക്കളായ ടീമിന്റെ പേര് ട്രോഫി സഹിതം പ്രദർശിപ്പിക്കുന്നതിനും അധികൃതർ പദ്ധതിയിട്ടിട്ടുണ്ട്. 

അതേസമയം, ഫൈനൽ പോരാട്ടം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി ആൽബനീസിനെയും മത്സരം കാണാൻ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാൻ മോദിയും ആൻറണി ആൽബനീസും എത്തിയിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തിൽ രണ്ട് തവണ കിരീടം ചൂടിയ ഇന്ത്യയുടെ നാലാം ഫൈനലാണ് ഇത്തവണത്തേത്. 1983, 2011 വർഷങ്ങളിലാണ് ലോക കിരീട നേട്ടം. 2003-ൽ റണ്ണറപ്പായി. 2011ന് ശേഷം ഭാരതത്തിന്റെ ആദ്യ ഫൈനൽ കൂടിയാണിത്. 1983-ൽ കപിലിന്റെ നേതൃത്വത്തിലും 2011-ൽ ധോണിയുടെ നായകത്വത്തിലുമായിരുന്നു ഭാരതത്തിന്റെ കിരീട ധാരണം.

ലോകകപ്പുകളുടെ ചരിത്രത്തിൽ ഓസ്‌ട്രേലിയയുടെ എട്ടാം ഫൈനലാണ് ഇത്തവണത്തേത്. 1975, 1987, 1996, 1999, 2003, 2007, 2015 വർഷങ്ങളിലാണ് അവർ ഇതിനു മുമ്പ് ഫൈനലിലെത്തിയത്. 1987, 1999, 2003, 2007, 2015 വർഷങ്ങളിൽ ജേതാക്കളായ ഓസീസ് ആറാം കിരീടം ലക്ഷ്യമിട്ടാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുക.

 

Advertisment