സെമി ഫൈനലിനു മുന്നേ ഇന്ത്യയ്‌ക്ക് തിരിച്ചടി: ഹാർദിക് ലോകകപ്പിൽ നിന്ന് പുറത്ത്, പകരം പേസർ പ്രസിദ്ധ് കൃഷ്ണ

ഇന്ത്യയ്‌ക്കായി 19 ഏകദിന മത്സരങ്ങളിലാണ് പ്രസിദ്ധ് കൃഷ്ണ കളിച്ചത്.

New Update
hardhik.jpg

ന്യൂഡൽഹി: ലോകകപ്പ് സെമി ഫൈനലിന് തൊട്ടുമുന്നേ ഇന്ത്യൻ ടീമിന് കനത്ത ഇരുട്ടടി. പൂനെയിൽ ബംഗ്ലാദേശിന് എതിരായി നടന്ന മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് വൈസ് ക്യാപ്റ്റനും ആൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ ടീമിൽ നിന്നും പുറത്തായി. പരിക്കിൽ നിന്നും മുക്തനാവത്താതിനെ തുടർന്നാണ് ടീമിൽ നിന്നും പാണ്ഡ്യ പുറത്താകുന്നത്. ഹാർദിക്കിന് പകരക്കാരനായി എത്തുന്നത് പേസർ പ്രസിദ്ധ് കൃഷ്ണയാണ്. പരിക്കിനെ തുടർന്ന് ഹാർദിക്കിന് ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും എതിരായ മത്സരങ്ങളും നഷ്ടമായിരുന്നു.

Advertisment

ഇന്ത്യയ്‌ക്കായി 19 ഏകദിന മത്സരങ്ങളിലാണ് പ്രസിദ്ധ് കൃഷ്ണ കളിച്ചത്. അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഇതുവരെ 33 വിക്കറ്റുകൾ പ്രസിദ്ധിന് നേടാൻ സാധിച്ചിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെ തോൽവി അറിയാതെ ജൈത്രയാത്ര തുടരുന്ന ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

hardik pandya
Advertisment