മറുവശത്ത് മൂന്ന് വിജയവും നാല് തോൽവിയുമായി ആറ് പോയിന്റ് പാകിസ്താൻ നേടിയിട്ടുണ്ട്. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് പാകിസ്താൻ. നെതർലൻഡ്സിനോടും ശ്രീലങ്കയോടും ബംഗ്ലാദേശിനോടും പാകിസ്താൻ വിജയം നേടി. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകളോട് പാക് ടീം തോൽവിയറിഞ്ഞു. ഇനി എതിരാളികൾ കിവിസും ഇംഗ്ലണ്ടുമാണ്. രണ്ടും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലങ്ങളെ കൂടി ആശ്രയിക്കണം. ബെംഗളൂരുവിൽ പാകിസ്താന് ലക്ഷ്യം വിജയം മാത്രമാകും.
ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ഇന്ന് നടക്കുന്ന മറ്റൊരു മത്സരം. പോയിന്റ് ടേബിളിൽ മൂന്നാമതുള്ള ഓസ്ട്രേലിയ പിന്നോട്ട് പോകാതിരിക്കാൻ ജയം അനിവാര്യം. ലോകകപ്പിൽ ഇനി സാധ്യതകളില്ലെങ്കിലും 2025 ചാമ്പ്യൻസ് ട്രോഫിക്കെത്താൻ ഇംഗ്ലണ്ടിനും ജയം വേണം. ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമുള്ള ഇംഗ്ലണ്ടിന് ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാൽ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.