ലോകകപ്പ് ക്രിക്കറ്റ്: ശ്രേയസ് അയ്യർക്കും രാഹുലിനും സെഞ്ചുറി, ഗില്ലിനും കൊഹ്‌ലിക്കും രോഹിത്തിനും ഫിഫ്റ്റി; നെതർലൻഡ്സിന് മുമ്പിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ

New Update
Hx

ബംഗളൂരു: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യയ്‌ക്ക്‌ കൂറ്റൻ സ്‌കോർ. ശ്രേയസ്‌ അയ്യരും 128 (94) കെ എൽ രാഹുലും 102 (64) സെഞ്ചുറി നേടി തർപ്പൻ പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യൻ സ്‌കോർ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 410. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്‌.

Advertisment

ഓപ്പണർമാരായ രോഹിത്‌ ശർമ്മയും 61 (54) ശുഭ്‌മൻ ഗില്ലും 51 (34) മികച്ച തുടക്കം നൽകിയ ഇന്നിങ്സ്‌ മധ്യനിര ഭംഗിയായി മുതലാക്കുകയായിരുന്നു. ഓപ്പണിങ്‌ കൂട്ടുകെട്ട്‌ 100 റൺസ്‌ തികച്ചതിന്‌ ശേഷമാണ്‌ ഗിൽ പുറത്തായത്‌.

പിന്നാലെയെത്തിയ കോലി സ്‌കോറിങ്‌ വേഗം കുറച്ചെങ്കിലും അർധസെഞ്ചുറി നേടി. രോഹിത്‌ ശർമ്മ പുറത്തായശേഷം എത്തിയ ശ്രേയസ്‌ അയ്യർ റൺറേറ്റ്‌ വീണ്ടും ഉയർത്തി. ടീം സ്‌കോർ 200 ൽ നിൽക്കേ കോലി പുറത്തായി.

പിന്നീട്‌ എത്തിയ രാഹുലും ശ്രേയസും ചേർന്ന്‌ 208 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്‌. 49 ആം ഓവറിൽ ടീം സ്‌കോർ 408 ൽ നിൽക്കെയാണ്‌ രാഹുൽ പുറത്തായത്‌.

 

Advertisment