പുനെ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ബംഗ്ലാദേശിനെ എട്ട് വിക്കറ്റനിനാണ് ഓസീസ് തകർത്തത്. സ്കോർ: ബംഗ്ലാദേശ് 306-8 (50), ഓസ്ട്രേലിയ 307-2 (44.4).
മിച്ചൽ മാർഷിന്റെ സെഞ്ചുറിയാണ് ഓസീസിന് മിന്നും ജയം സമ്മാനിച്ചത്. 132 പന്തുകൾ നേരിട്ട മാർഷ് പുറത്താകാതെ 177 റണ്‍സെടുത്തു. 17 ഫോറും ഒൻപത് സിക്സും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിംഗ്സ്. മാർഷിന് പിന്തുണയായി വാർണർ 61 പന്തിൽ 53 റണ്‍സെടുത്തു. സ്മിത്ത് പുറത്താകാതെ 64 പന്തിൽ 63 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തൗഹീദ് ഹാരിദിയുടെ അർധ സെഞ്ചുറി മികവിലാണ് മൂന്നിറിലെത്തിയത്. 79 പന്തിൽ 74 റണ്‍സാണ് ഹാരിദി അടിച്ചെടുത്തത്. നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ (46), തൻസീദ് ഹസൻ (36), ലിറ്റണ്‍ ദാസ് (36) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓസീസിനായി ആദം സാംപയും ആബട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓസീസ് നേരത്തെ സെമി ഉറപ്പിച്ചിരുന്നു.