/sathyam/media/post_attachments/u6GrylliIetvuDNnYejB.jpg)
വയനാട്. അണ്ടാനച്ഛന്‍ ഏഴുവയസ്സുകാരിയായ കുട്ടിയുടെ കാലില്‍ ചട്ടുകം പഴുപ്പിച്ച് കാല് പൊള്ളിച്ചു. സംഭവത്തില്‍ പ്രതിയായ രണ്ടാനച്ഛനെ പോലീസ് പിടികൂടി. ചുഴലി സ്വദേശിയും എംകെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ വിഷ്ണുവാണ് പോലീസ് പിടിയിലായത്. ഭാര്യയുടെ ആദ്യവിവാഹത്തിലെ ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് വിഷ്ണു ഉപദ്രവിച്ചത്.
ഇരട്ടക്കുട്ടികളില്‍ മറ്റൊരു കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ വിഷ്ണു ഉപദ്രവിച്ച വിവരം പ്രദേശവാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കല്പറ്റ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇയാളെ പിടികൂടുകയായിരുന്നു.
കുട്ടിക്ക് ചികിത്സനല്‍കിയ ശേഷം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാക്കി. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us