New Update
കൊച്ചി: ക്രിമിനല്‍ കേസുകളിലെ പ്രതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി സ്വദേശി ലാസര്‍ ആന്‍റണിയുടെ മൃതദേഹമാണ് ചതുപ്പില്‍ താഴത്തിയ നിലയിൽ കണ്ടെത്തിയത്.
Advertisment
ഇയാളെ കാണ്മാനില്ലായെന്ന് അമ്മ പള്ളുരൂത്തി സ്റ്റേഷനില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 9 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഫലുണ്ടായില്ല.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പഴങ്ങാട് ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. രണ്ടാഴ്ചയെങ്കിലും പഴക്കമുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
നിരവധി ക്രിമില്‍ കേസികളില്‍ പ്രതിയായിരുന്നു ലാസര്‍. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us