എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് പ്രചാരണം; കുവൈറ്റില്‍ വിവിധ കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വാക്‌സിന്‍ ലഭിക്കാത്തവര്‍ക്കെല്ലാം ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വാക്‌സിന്‍ ലഭിക്കുമെന്ന പ്രചാരണത്തെ തുടര്‍ന്ന് കുവൈറ്റില്‍ വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. എന്നാല്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുന്നവര്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിക്കൂവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുന്നതിനായി ആകെ ജനസംഖ്യയുടെ 70 മുതല്‍ 75 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കുകയെന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുസ്തഫ റെഡ്ഡ പറഞ്ഞു.

Advertisment