New Update
/sathyam/media/post_attachments/4eDrBIwms2oTy5qSxTBJ.jpg)
അനുരാഗമല്ലാതെ മറ്റെന്തർത്ഥം.
അനുവാദമറിയാനടുത്ത നേരം എന്നിലെ-
മൗനത്തിന്നർത്ഥം
അനുവാദമെന്നു തന്നെ അർത്ഥം.
Advertisment
എന്നെ തിരയുന്ന നിന്നെ
കാണും ഞാനെന്നും കണ്ണേ.
നീ അടുക്കുമെന്നോർത്തു
കുളിരണിഞ്ഞു ഞാനന്നേ.
ചിറകടിച്ചെത്തി മണിശലഭം,
ചിറകില്ല ഞാനെങ്ങിനെ ചാരതെത്തും എന്നനുരാഗമേ,
മധുരാനുരാഗമേ.
നിന്നെ കാത്തിരിക്കുമെന്നെ
കാണാതെ പോകരുതേ കണ്ണേ.
നിന്നോടൊത്തുള്ള കിനാക്കാളിൽ നീറുകയാണെ ഞാനിന്നും.
മൂളി പാടി മന്താരം,
മൂകമാംമെൻ ചുണ്ടും പാടി
അനുരാഗം.
എൻ നെഞ്ചിൽ തൊട്ട അനുരാഗം.
- എം.ഐ ജാബിർ ശരീഫ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us