റാന്തൽ വിളക്ക് (കവിത) -ശ്രീജ ഗോപാൽ ശ്രീകൃഷ്ണപുരം

New Update
67

തറവാടിൻ ഉമ്മറ കോലായിൽ തെളിയും 
ഇറയത്തു തൂങ്ങിയാ റാന്തൽ വെളിച്ചം 

പഴയൊരാ തലമുറയ്ക്കേകും വെളിച്ചത്തിൻ 
നേരായ സ്നേഹമാണീ വിളക്ക്,

ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ
തുടച്ചു മിനുക്കിയെടുത്തത്

അന്തി ചുവക്കുന്ന നേരത്തിങ്കലും 
ഇരുളു പടരുന്ന രാത്രി തൻ മാറിലും 

തെളിയും തിരിക്കെന്തു ചന്തമെന്നോർത്തു 
ചില്ലു കൂടാരത്തിലെത്തി നോക്കി 

ഇന്നാ മച്ചിൽ മാറാല ചൂടി
പഴമ തൻ ഗന്ധം മാഞ്ഞു പോകെ 

കാലചക്രത്തിൻ ഏറുന്ന മാറ്റത്തിൽ
റാന്തൽ വെളിച്ചമിന്നോർമ്മ മാത്രം.

Advertisment