എൻറെ പ്രഭാതങ്ങൾ വിടരുന്നു,
സഖീ, നിനക്കു വേണ്ടി...
എന്നിൽ പ്രദോഷങ്ങൾ വിതുമ്പുന്നു,
സഖീ, നിന്നെയോർത്ത്...
വാചാലം പറന്നകന്ന മനസ്സിൽ
വട്ടമിട്ടു പറക്കുന്നു, ചീവീടുകൾ.
മൗനം തേവിയെടുത്ത ശൂന്യതകൾ
മാറാല കെട്ടുന്നു തളർന്ന തനുവിൽ.
കളിവീണ മീട്ടിയ കരാംഗുലിയെ തേടുന്നു,
കാലമാം പേടകം കൊണ്ടുപോകുന്നു;
കരളിൽ കോർത്തിട്ട കള്ളചിരിക്കായി
കളിവഞ്ചിയിലേറി വരുന്നു ഞാൻ.
-സതീഷ് കളത്തിൽ.