മിത്ത്‌ (കവിത)

New Update
sivan thalappulathu

സ്വപ്നങ്ങൾ 
പടർന്നു പന്തലിച്ചവീടിന്റെ 
പടിവാതിക്കലിരുന്ന് 
അയാൾ പുലമ്പിക്കൊണ്ടേയിരുന്നു 
അതെ എല്ലാവിശ്വാസങ്ങളും മിത്താണ് 
പക്ഷെ എനിക്ക് 
അതിർ വരമ്പുകളില്ല 

Advertisment

എന്റെ സ്വപ്നങ്ങളിൽ 
വിള്ളൽ വീഴ്ത്തുന്ന 
ഒന്നും മിത്തല്ല 

അധികാര സോപാനത്തിലിരിക്കാൻ 
പാനപാത്രം നുണയാൻ 
എന്നെ പ്രാപ്തനാക്കുന്ന 
ഒന്നും മിത്തല്ല 

എന്റെ അധികാരവും 

-ശിവൻ തലപ്പുലത്ത്‌

Advertisment