ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

New Update
bharath bhavan

തിരുവനന്തപുരം: പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമ്മയ്ക്കായി,ഭാരത് ഭവൻ ഏർപ്പെടുത്തിയ കലാലയ ചെറുകഥാ പുരസ്‌ക്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡും  പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. 

Advertisment

കലാലയ  ചെറുകഥാ പുരസ്ക്കാരത്തിനുള്ള രചനകൾ bharatbhavankerala@gmail.com എന്ന ഈ മെയിലോ, മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി, തൈക്കാട്,പി.ഓ, തിരുവനന്തപുരം 14 എന്ന മേൽവിലാസത്തിലോ  അയക്കാവുന്നതാണ്. 

റെഗുലർ കോളേജ് വിദ്യാർത്ഥികൾക്കും പാരലൽ കോളേജ് വിദ്യാർത്ഥികൾക്കും അതത് കോളേജ് പ്രിൻസിപ്പൽമാരുടെ സാക്ഷ്യപത്രം സഹിതം എൻട്രികൾ അയക്കാവുന്നതാണ്.  2025 ഒക്ടോബർ 31 നകം  എൻട്രികൾ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്   0471 4000 282 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Advertisment