/sathyam/media/media_files/2025/09/09/onam-kavitha-2025-09-09-17-24-26.jpg)
ഓണം
ബെന്നി ജി മണലി
ഓണം ഇതെന്തൊരു ഓണമാണ് ?
മാവേലി മന്നനും മറന്ന ഓണം
മന്നൻ എഴുന്നുള്ളും വഴികളെല്ലാം
കുണ്ടും കുഴിയും തോടുമായി
വേറെ ചിലതൊക്കെ പൊളിഞ്ഞടഞ്ഞു
ബാക്കിയുള്ളവ മഴയെടുത്തു
വഴിയായ വഴിയെല്ലാം ഏറ്റേടുത്തു
ശ്വാനക്കൂട്ടങ്ങൾ വഴിമുടക്കി
അവയെ ഭയന്നിട്ടു ജനങ്ങളെല്ലാം
വഴിയിൽ നടക്കാൻ മടിച്ചിടുന്നു
അന്നമില്ലേലും ഉണ്ട് ജനത്തിനു
മോന്താൻ യഥേഷ്ട്ടം സോമരസം
പൂക്കളം കൂട്ടാൻ കുട്ടികളില്ലേലും
പൂക്കൾ എത്തുന്നു അയൽ നാട്ടിൽ നിന്നും .
ഓണമൊരുക്കുവാൻ വേണ്ട ശങ്ക
ഒന്നുമേ വാങ്ങേണ്ട വെച്ചിടേണ്ട
തന്നിടും സദ്യ ഇനി പാക്കിനുള്ളിൽ
കാറ്ററിങ് കമ്പനി തന്നിടുമേ ..
വള്ളം കളിയും പുലികളിയും
മദ്യ ശാല തൻ മുന്പിലുണ്ട്
ഓണത്തല്ലിനു മേനികൂട്ടാൻ
കഞ്ചാവുമുണ്ട് മരുന്നുമുണ്ട് .
നാട്ടിലെ ഓണത്തിനു പുതുമയില്ല
മറുനാട്ടിൽ ചേക്കേറി മലയാളി എല്ലാം
പലനാട്ടിൽ എങ്ങോ പലായനം ചെയ്തവർ
ഓണ സ്‌മരണ അയവിറക്കി
നാട്ടിലെ ഓണത്തിന് "ഓളം " ഏകാൻ
വേണം നമുക്കിനി "ഹിന്ദിവാല "
ഓണസദസിന് മാറ്റുകൂട്ടാൻ
കോടി ഉടുത്തു അവർ വന്നിടുന്നു .
മാവേലി മന്നനും മരോന്നോരോണം
മലയാളിക്കു അന്യമായി തീർന്നിടുമോ ???