ഡോ. രാധിക സൗരഭിന്റെ 'പ്രാണരഹസ്യം' പുസ്തകത്തിന്റെ കവർ പ്രകാശനം മലയാള ചലച്ചിത്ര സംവിധായകൻ മേജർ രവി നിർവ്വഹിച്ചു

New Update
radhika sawr

കൊച്ചി : അമൃത ആശുപത്രിയിലെ ഇന്റഗ്റേറ്റീവ് മെഡിസിൻ വിഭാഗം സീനിയർ ലക്ചററും ക്ലിനിക്കൽ യോഗ വിദഗ്ദ്ധയുമായ ഡോ. രാധിക സൗരഭ് രചിച്ച ആദ്യ സംസ്കൃത കൃതിയായ 'പ്രാണരഹസ്യ'ത്തിന്റെ കവർ മലയാള ചലച്ചിത്ര സംവിധായകൻ മേജർ രവി പ്രകാശനം ചെയ്തു.

Advertisment

സദ്ഗരു ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടെ  അനുഗ്രഹത്തോടെയാണ് ഈ പുസ്തകം വേദ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്നത്. സമകാലീന യോഗ തത്വശാസ്ത്രത്തെക്കുറിച്ച് 21-ാം നൂറ്റാണ്ടിൽ കേരളത്തിൽ രചിക്കപ്പെട്ട ആദ്യ മൗലിക സംസ്കൃത കൃതികളിലൊന്നാകാൻ സാധ്യതയുള്ള ഈ പുസ്തകംപുരാതന യോഗജ്ഞാനത്തിലുള്ള ആദ്ധ്യാത്മിക രഹസ്യങ്ങളെ  തുടക്കകാർക്ക് മനസിലാകുന്ന വിധം അവതരിപ്പിച്ചിരിക്കുന്നു.

ഈ പുസ്തകത്തിൽ സൂത്ര ശൈലിയിലുള്ള 20 സംസ്കൃത ശ്ലോകങ്ങൾ അഞ്ച് അദ്ധ്യായങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ ശ്ലോകത്തിനും ലളിതവും സംഭാഷണ രൂപത്തിലുള്ളതുമായ മലയാള വ്യാഖ്യാനം നൽകിയിട്ടുണ്ട്.

 യോഗാഭ്യാസംധ്യാനം എന്നിവയിലൂടെ പ്രാണന്റെ (ജീവശക്തി) രഹസ്യം എല്ലാവർക്കും പ്രാപ്തമാക്കുക എന്നതാണ് പുസ്തകത്തിന്റെ ലക്ഷ്യം. യോഗയുടെ തത്വ ചിന്തകളിലൂടെ വായനക്കാരനെ ആത്മ ബോധത്തിന്റെയും ആത്മാന്വേഷണത്തിന്റെയും ഒരു യാത്രയിലേക്ക് ഈ കൃതി നയിക്കുമെന്ന് ഉറപ്പാണെന്ന് മേജർ രവി അഭിപ്രായപ്പെട്ടു.

Advertisment